അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണശ്രമം
തിങ്കള്‍, 4 ജനുവരി 2016 (09:07 IST)
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണ ശ്രമം. കോണ്‍സുലേറ്റ് പരിസരത്തു നിന്ന് സ്ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മാസരെ ഷെരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു ആക്രമണശ്രമം ഉണ്ടായത്. അതേസമയം, കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ത്ത രണ്ട് ഭീകരരെ അഫ്ഗാന് സുരക്ഷാസേന വധിച്ചു. 20 മിനിറ്റ് നേരത്തോളം സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ് ഉണ്ടായി.
അതേസമയം, ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ്. മൂന്നു ഉദ്യോഗസ്ഥരാണ് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഉള്ളത്.