ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാ വിഷയമാണ് ഐറിസും എബിസും ഇപ്പോള്‍. തൂമഞ്ഞിന്റെ നിറമുള്ള ഇരുവരുടെയും കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു കണ്ണിന് നീല നിറവും മറ്റൊന്നിനു പച്ച നിറവുമാണ് ഇവര്‍ക്ക്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ പ്രത്യേകത രണ്ടു പൂച്ചകളെയും കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.