നൈജീരിയയില്‍ 41 ബൊക്കാഹറാം തീവ്രവാദികളെ വധിച്ചു

വ്യാഴം, 15 മെയ് 2014 (15:48 IST)
നൈജീരിയയില്‍ 41 ബൊക്കാഹറാം തീവ്രവാദികളെ വധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയയിലെ കാലബല്‍ജ് ഗ്രാമത്തിലാണ് ഗ്രാമീണരും സുരക്ഷാസേനയും ചേര്‍ന്ന് തീവ്രവാദികളെ വധിച്ചത്.

വലിയൊരു കൂട്ടം തീവ്രവാദികള്‍ ഗ്രാമത്തില്‍ ആക്രമണം നടത്താന്‍ തുനിയുകയായിരുന്നു.  ഈ സമയത്ത് ഗ്രാമീണരും സുരക്ഷാസേനയും തീവ്രവാദികളെ വധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദികളെ നേരിടാന്‍ സൈന്യത്തിന് സഹായകമായി ഗ്രാമീണ കൂട്ടായ്മകള്‍ രൂപീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ പ്രമുഖ നഗരമായ ബോര്‍ണോയുടെ തലസ്ഥാനമായ മെയ്ദുഗുരിയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് കാലബല്‍ജ് ഗ്രാമം.

വെബ്ദുനിയ വായിക്കുക