പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയും ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അത് തന്നെ അത്ഭുതപ്പെടുത്തില്ല എന്ന് യുഎസിന്റെ അഫ്ഗാന്‍ കമാണ്ടര്‍ ജനറല്‍ പെട്രോസ്.
ഐഎസ്‌ഐ താലിബാനെ പിന്തുണയ്ക്കുന്ന രീതിയിലാണോ അതോ അവരില്‍ നിന്ന് വിവര ശേഖരണത്തിനായുള്ള സഹകരണമാണോ നടത്തുന്നത് എന്നാണ് അറിയേണ്ടത്. ഐഎസ്‌ഐ - താലിബാന്‍ ബന്ധത്തിന്റെ സ്വഭാവത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചുമാണ് മനസ്സിലാക്കേണ്ടത് എന്നും ജനറല്‍ പെട്രോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സെനറ്റര്‍ ജോണ്‍ മക്‍കെയിന്റെ ഒരു ചോദ്യത്തിനു മറുപടി നല്‍കുമ്പോഴാണ് പുതിയ അഫ്ഗാന്‍ കമാണ്ടര്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.
9/11 ആക്രമണത്തിനു ശേഷം താലിബാനെ അഫ്ഗാനിസ്ഥാനില്‍ പരാജയപ്പെടുത്താന്‍ യുഎസിനു കഴിഞ്ഞു. എന്നാല്‍, ഭീകരര്‍ പാകിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ പുന:സംഘടിച്ച് വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക് കടന്നുകയറുകയാണ്.
അല്‍-ക്വൊയ്ദയോ താലിബാനോ പോലെയുള്ള ഭീകര സംഘടനകള്‍ക്ക് അഫ്ഗാനില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനുള്ള അവസരം നല്‍കാതിരിക്കുകയും ഭീകരര്‍ യുഎസിനു നേര്‍ക്കും സഖ്യ രാജ്യങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം അഴിച്ചുവിടാതിരിക്കാനും വേണ്ട കരുതലുകളെടുക്കുകയാണ് പ്രധാന ദൌത്യമെന്നും പെട്രോസ് പറഞ്ഞു.