‘ഐ‌എസ്‌ഐഎസ്’ ഒരു കൊച്ചു സുന്ദരിയാണ്!

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (15:20 IST)
‘ഐ‌എസ്‌ഐഎസ്’ ഒരു കൊച്ചു സുന്ദരിയാണ്. ഒരു ഭീകര സംഘടനയെ പുകഴ്ത്തുകയാണെന്ന് കരുതരുത്. സത്യമാണ്. ഒരു പിതാവിന്റെ രോദനമാണ്. ഓസ്ട്രേലിയന്‍ സ്വദേശിയായ ഫ്രാങ്ക്- ഷെറിഡന്‍ ലെസ്കിയന്‍ ദമ്പതികളുടെ മകളാണ് ഐസിസ്(Isis). കുട്ടിയുടെ പേര് ഭീകരസംഘടനയായ ഇസ്ലാമില്‍ സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ(Isis) വിളിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ഫ്രാങ്കിന്റെ പരാതി. ഇതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറാണമെന്നാണ് ഫ്രാങ്കിന്റെ ആവശ്യം. 
 
പ്രകൃതിയുടെ മാജിക്കിന്റെയും അധിപതിയായ ഈജിപ്ഷ്യന്‍ ദേവതയാണ് ഐസിസ്. താന്‍ വളരെയധികം നാള്‍ തിരഞ്ഞ് കണ്ടുപിടിച്ച പേരാണിത്. 8 വയസുള്ള മകളെ താന്‍ ഗര്‍ഭാവസ്ഥയില്‍ മുതല്‍ വിളിച്ച പേരാണിതെന്നും ഇത്തരത്തിലുള്ള പ്രയോഗം ഹൃദയഭേദകമാണെന്നും ഫ്രാങ്ക് പറയുന്നു. കൂടാതെ പൊതുസ്ഥലത്ത് വെച്ച് കുട്ടിയെ പേര് വിളിക്കാനാവാത്ത അവസ്ഥയാണുള്ളത്. പേര് വിളിച്ചാല്‍ ആളുകള്‍ ഭയപ്പാടോടെ നോക്കും. ഇത് മൂലം ഒരു ഫുട്ബോള്‍ മാച്ച് കാണാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ഫ്രാങ്ക് സങ്കടപ്പെടുന്നു.
 
എന്തായാലും സംഭവം വൈറലായി കഴിഞ്ഞു. അമേരിക്കന്‍ വനിതയായ ഐസിസ് മാര്‍ട്ടിനസ്(Isis Martinez) ഇതേ പേരിലുള്ള പെണ്‍കുട്ടികളുടെ സംഘടനയ്ക്കും പ്രചാരണത്തിനും രൂപം നല്‍കിക്കഴിഞ്ഞു. തങ്ങളുടെ പേര് മോശമായി ഉപയോഗിക്കുന്നത് തടയുകയാണ് ഇവരുടെ ലക്‍ഷ്യം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലുംhttp:// https://twitter.com/Webdunia_Mal പിന്തുടരുക.
 
 
 
 
 

വെബ്ദുനിയ വായിക്കുക