‘അതെ, ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്’- വെളിപ്പെടുത്തലുമായി ജെയിംസ് ഫ്രാങ്കോ

ബുധന്‍, 20 ഏപ്രില്‍ 2016 (17:27 IST)
ന്യൂയോര്‍ക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ ഒരു ഗേ അല്ലെന്നും താന്‍ ആര്‍ക്കൊപ്പവും അന്തിയുറങ്ങിയിട്ടില്ലെന്നും ജെയിംസ് അഭിമുഖത്തില്‍ പറഞ്ഞു. ഒട്ടനവധി ചിത്രങ്ങളില്‍ ഗേയായി ജെയിംസ് വേഷമിട്ടിട്ടുണ്ട്.
 
താന്‍ അഭിനയിച്ച സിനിമകളിലെ ഗേ കഥാപാത്രങ്ങള്‍ തന്റെ ജീവിതത്തിലും സ്വാധീനിച്ചിട്ടുണ്ടാകാം. ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ടുതന്നെ പലര്‍ക്കും അറിയേണ്ടത് തന്റെ ലൈംഗികതയെക്കുറിച്ചാണ്. ആരുടെ കൂടെയാണ് താന്‍ അന്തിയുറങ്ങുന്നതെന്നടക്കമുള്ള കാര്യങ്ങളാണ് പലര്‍ക്കും അറിയേണ്ടത്. താനൊരു സെലിബ്രിറ്റിയായതുകൊണ്ടാവാം വിഷയത്തെ ഇത്രയും പ്രാധാന്യത്തോടെ കാണുന്നത്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ താന്‍ തുറന്ന മനസോടെയാണ് ചോദ്യങ്ങളെ നേരിടുന്നത്. അതുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ജെയിംസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക