ഹെയ്തിയില്‍ പടര്‍ന്ന് പിടിക്കുന്ന കോളറ 350 ല്‍ അധികം ആളുകളുടെ ജീവന്‍ കവര്‍ന്നു. ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും മരണ സംഖ്യ കുതിച്ചുയരുകയാണ്.
രാജ്യത്തു നിന്ന് കോളറബാധ തുടച്ചു നീക്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ ശക്തിയോടെ പകര്‍ച്ച വ്യാധി തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പൊള്‍ അയ്യായിരത്തില്‍ അധികം ആളുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആശുപത്രികളിലൊന്നിലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധമാണ് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. രാജ്യ തലസ്ഥാനത്തു നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്.
യുഎന്‍ സമാധാന സേനയുടെ സെപ്റ്റിക് ടാങ്കുകള്‍ അര്‍ട്ടിബൊണൈറ്റ് നദിയിലേക്ക് ചോര്‍ന്നതാണ് രോഗം പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായതെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.