ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാം!

വ്യാഴം, 11 ജൂലൈ 2013 (12:42 IST)
PRO
PRO
ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ സൗരോര്‍ജ സെല്ലുകളുള്ള ഹെഡ്ഫോണ്‍ സംവിധാനമാണ് തയ്യാറാവുന്നത്. ഗ്ലാസ്ഗോയിലെ ഡിസൈനറായ ആന്‍ഡ്രൂ ആന്‍ഡേഴ്സനാണ്‌ ഇതു കണ്ടെത്തിയത്.

ഹെഡ്ഫോണ്‍ ബാന്‍ഡിലെ സെല്ലുകള്‍ വഴി സൗരോര്‍ജം സംഭരിക്കും തുടര്‍ന്ന് ഹെഡ്ഫോണിന്റെ ഇരുവശത്തുമുള്ള രണ്ടു ചെറിയ ലിതിയം അയണ്‍ ബാറ്ററിയിലാണ്‌ ഈ വൈദ്യുതി ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന വൈദ്യുതി മൊബൈയില്‍ ഫോണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാം,

ചാര്‍ജര്‍ ഹെഡ്ഫോണ്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുകയാണെന്ന് ആന്‍ഡേഴ്സന്‍ പറഞ്ഞു. ഈ ഹെഡ്‌ഫോണ്‍ അടുത്തവര്‍ഷം വിപണിയിലിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക