ഹിറ്റ്ലര്‍ ഒപ്പിട്ട ആത്മകഥ ഉടന്‍!

തിങ്കള്‍, 11 ഏപ്രില്‍ 2011 (21:00 IST)
PRO
അഡോള്‍ഫ് ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ ആത്മകഥ ഉടന്‍ വില്‍പ്പനയ്ക്കെത്തും. ഹിറ്റ്ലറുടെ ‘മെയിന്‍ കാംഫ്’ എന്ന ആത്മകഥയുടെ ഈ പുതിയ പതിപ്പിന് 30000 പൌണ്ടാണ് വില പ്രതീക്ഷിക്കുന്നത്.

കുപ്രസിദ്ധനായ ഈ നാസി ഭരണാധികാരി 1925ല്‍ ജര്‍മ്മനിയിലെ ലാന്‍ഡ്സ്ബെര്‍ഗ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ എഴുതിയ ആത്മകഥയുടെ ഏറ്റവും അപൂര്‍വമായ എഡിഷനാണ് ലേലത്തിന് തയ്യാറാകുന്നത്.

ഗോള്‍ഡന്‍ കളറില്‍ ടൈറ്റിലുകള്‍ നല്‍കിയിട്ടുള്ള ഈ എഡിഷന്‍ നാസി പാര്‍ട്ടിയുടെ ഒരു സ്ഥാപകനായ ഹെര്‍മന്‍ എസറിനാണ് ഹിറ്റ്ലര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

“മെയിന്‍ കാംഫിന്‍റെ ഇതിലും അപൂര്‍വമായ ഒരു കോപ്പി ഇനി നിങ്ങള്‍ക്ക് ലഭിക്കില്ല” ലേലം സംഘാടകരുടെ ഓഫര്‍ ഇതാണ്. ഈ ഓഫറില്‍ ആര്‍ക്ക് വീഴാതിരിക്കാനാവും? എന്തായാലും 30000 പൌണ്ട് നല്‍കി മെയിന്‍ കാംഫിന്‍റെ വിശിഷ്ട പതിപ്പ് വാങ്ങുന്നതാരെന്ന് കാത്തിരുന്ന് കാണുക തന്നെ.

വെബ്ദുനിയ വായിക്കുക