സൗദിയില്‍ മനുഷ്യക്കുരുതി കൂടുന്നു; ഈ വര്‍ഷം മാത്രം തലയറുത്ത് കൊന്നത് 82 പേരെ

ശനി, 2 ഏപ്രില്‍ 2016 (11:29 IST)
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം നില്‍നില്‍ക്കുമ്പോഴും സൌദിയില്‍ തലയറുത്ത് വധശിക്ഷ നടപ്പാക്കുന്നതില്‍ ഒട്ടും കുറവില്ല. ഈ വര്‍ഷം മാത്രം 82 പേരെ ഇത്തരത്തില്‍ ഭരണകൂടം കൊന്നുതള്ളി. ക്ഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് വളരേ കൂടുതലാണ്. സൌദിയുടെ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പ് ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.
 
കഴിഞ്ഞ വര്‍ഷം സൗദി വധശിക്ഷയ്‌ക്ക് ഇരയാക്കിയത്‌ 158 പേരെയായിരുന്നു. 2014 ലെ കണക്കുകളെ അപേക്ഷിച്ച് ഇത് ഇരട്ടിയോളം വരും. 2014 ല്‍ സൗദിയില്‍ 88 പേരുടെ ശിക്ഷ നടപ്പാക്കിയത് തലയറുത്തായിരുന്നു.
 
സൗദിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ യു കെയും അമേരിക്കയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആഴ്‌ച ആദ്യം പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാളന്റെ സൗദി സന്ദര്‍ശനത്തിന്‌ രണ്ടു ദിവസം മുമ്പ്‌ രണ്ടു തടവുകാരെ സൗദി വധിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ വധശിക്ഷയുടെ കാര്യത്തിലുള്ള ആശങ്ക ഫാളന്‍ സൗദി ഭരണാധികാരികളും പ്രതിരോധ മന്ത്രാലയവുമായി പങ്കുവെയ്‌ക്കുകയും ചെയ്‌തു. എങ്കിലും വധശിക്ഷ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ ചര്‍ച്ചകളും ഇതുവരെ സൗദി ഭരണകൂടം നടത്തിയിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക