സ്പെയിനിന്റെ വടക്കന്‍ പ്രവിശ്യയായ സാന്റിയാഗോ ഡെ കമ്പോസ്റ്റെലയില് ട്രെയിന്‍ മറിഞ്ഞ് 60 മരണം. 70 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. യൂറോപ്പിലെ വന്‍ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നാണിതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
അപകടമാണെന്നാണ് ഇതിന്റെ പ്രാഥമിക നിഗമനമെങ്കിലും 2004ല്‍ ഭീകരര്‍ ബോംബു വച്ച് ട്രെയിന്‍ തകര്‍ത്തതിന്റെ പാശ്ചാത്ഥലത്തില് അന്വേഷണത്തിനു ശേഷം വ്യക്തമാക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അന്നുണ്ടായ ദുരന്തത്തില്‍ 191 പേരാണ് മരിച്ചത്.