സ്നോഡനൊപ്പം സാറയും

ചൊവ്വ, 25 ജൂണ്‍ 2013 (11:50 IST)
WD
അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരപ്രവര്‍ത്തനമായ പ്രിസം പദ്ധതി ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡനെ രക്ഷിക്കാന്‍ വീക്കിലീക്സിന്റെ മുഖ്യ ഉപദേഷ്ടാവ് സാറ. സാറയുടെ ഈ പ്രവര്‍ത്തനം ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്.

അമേരിക്ക വേട്ടയാടുന്ന സ്നോഡനെ സുരക്ഷിതമായി ഇക്വഡോറില്‍ എത്തിക്കുക എന്ന വിക്കിലീക്‌സ് ദൗത്യമാണ് പത്രപ്രവര്‍ത്തകയായ സാറ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഹോങ്കോംഗില്‍ നിന്ന് സ്നോഡനൊപ്പം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് രാജ്യങ്ങളിലേക്ക് സ്നോഡനൊപ്പം യാത്ര ചെയ്യുകയാണ് സാറ.

വിക്കിലീക്‌സ് സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ ജൂലിയന്‍ അസാന്‍ജെയുടെ മുഖ്യ ഉപദേഷ്ടാവാണ് സാറ. ബ്രിട്ടീഷ് പൗരത്വമുള്ള സാറ നിയമത്തില്‍ ഗവേഷണം നടത്തുകയാണ്. ഇതിനു പുറമെ അന്വേഷണാത്മക പത്രപ്രവര്‍ത്തക കൂടിയാണ് സാറ.

വെബ്ദുനിയ വായിക്കുക