ബ്രിട്ടനിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് കല്‍പ്പിച്ചിരിക്കുന്ന വിലക്കുകള്‍ ചര്‍ച്ചയാകുന്നു. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങരുത്, പാന്റ്സ് ധരിക്കരുത്, ഫേസ്ബുക്ക് ഉപയോഗിക്കരുത് എന്നിങ്ങനെയാണ് വിലക്കുകള്‍.
ഇതിനെല്ലാം പുറമെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ ഇസ്ലാമിക് സെന്റര്‍ പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങളില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വീടിന് പുറത്തുപോലും ഇറങ്ങരുതെന്നാണ് പറയുന്നത്. പുതുതായി വന്നതില്‍ രസകരമായ നിയമം സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ 48 മൈലില്‍ കൂടുതല്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശമാണ്.