സൊമാലിയന്‍ എംപി വാര്സം ഫെയ്സല്‍ തലസ്ഥാന നഗരിയായ മൊഗാദിഷുവിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ എംപിയുടെ കാറില്‍ ബോംബ് വെയ്ക്കുകയായിരുന്നെന്നും പള്ളിയിലെ സമസ്കാരത്തിന് ശേഷം എംപി കാര്‍ സ്റ്റാര്‍ട്ട് ചെയ്തയുടന്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.