റഷ്യയെ പുറത്താക്കാനും ജൂണില്‍ സോച്ചിയില്‍ നടക്കാനിരുന്ന ജി-എട്ട് രാജ്യങ്ങളുടെ സമ്മേളനം റദ്ദാക്കാനും ജി-ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മ തിരുമാനിച്ചു.
റഷ്യയിലെ സോച്ചി സമ്മേളനത്തിന് പകരം ബ്രസ്സന്സില് സമ്മേളനം നടത്താനും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വിളിച്ചുചേര്‍ത്ത ജി-ഏഴ് രാജ്യങ്ങളുടെ അടിയന്തരയോഗം തിരുമാനിച്ചു.
യുക്രൈന് പ്രവിശ്യക്രിമിയയിലെ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ പുറത്താക്കിയതോടെയാണ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മ ജി- ഏഴായി ചുരുങ്ങിയത്. ക്രിമിയയിലെ അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജി- ഏഴ് മുന്നറിയിപ്പ് നല്കി.