സൂര്യന്റെ സഹോദരങ്ങളെ കണ്ടെത്തി!

വെള്ളി, 30 ഓഗസ്റ്റ് 2013 (11:52 IST)
PRO
PRO
സൂര്യന്റെ സഹോദരങ്ങളായ രണ്ട് നക്ഷത്രങ്ങളെ ബ്രസീലിലെ വാനനിരീക്ഷകര്‍ കണ്ടെത്തി. സൂര്യന്റെ പരിണാമം വ്യക്‌തമാക്കുന്നതാണ് ഈ രണ്ട് നക്ഷത്രങ്ങള്‍‍. ഒരു നക്ഷത്രം സൂര്യനെക്കാള്‍ മുമ്പുള്ളതാണ് മറ്റെ നക്ഷത്രം സൂര്യന് ശേഷമുള്ളതാണ്.

വാനനിരീക്ഷകര്‍ പറയുന്നത് ഈ നക്ഷത്രങ്ങള്‍ സൂര്യന്റെ ചേട്ടനും അനിയനുമാണെന്നാണ്. സൂര്യനെക്കാള്‍ മുമ്പുള്ള നക്ഷത്രത്തിന് എച്ച്‌ഐപി 102152 എന്നാണ് പേരിട്ടത്. ഈ നക്ഷത്രത്തിന്റെ പ്രായം 820 കോടി വര്‍ഷമാണ്.

സൂര്യന് ശേഷമുള്ള നക്ഷത്രത്തിന് 18 സ്കോര്‍പി എന്നാണ് പേരിട്ടിരിക്കുന്നത്. 290 കോടി വര്‍ഷമാണ്‌ ഈ നക്ഷത്രത്തിന്റെ പ്രായം. സൂര്യന്റെ പ്രായം 460 കോടി വര്‍ഷമാണ്‌. സൂര്യനേക്കാള്‍ മൂത്ത നക്ഷത്രവും ഭൂമിയും തമ്മില്‍ 250 പ്രകാശ വര്‍ഷം അകലെയാണ്.

എച്ച്‌ഐപി 102152 എന്ന നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങളുടെ സാന്നിധ്യമുണ്ടാവുമെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്. വാനനിരീക്ഷകര്‍ സൂര്യന്റെ സഹോദരങ്ങളെ തേടി വര്‍ഷങ്ങളായി അന്വേഷണത്തിലായിരുന്നു.

1997ല്‍ സമാന നക്ഷത്രങ്ങളിലൊന്നിനെ കണ്ടെത്തിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഭാവിയില്‍ സൂര്യന്‍ എങ്ങനെയായിരിക്കുമെന്നു വ്യക്‌തമാക്കാന്‍ പുതിയ കണ്ടുപിടിത്തത്തിനാവുമെന്നും ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക