അഭ്യൂഹങ്ങള്‍ക്ക് വിട. വസീം നമ്മുടെ ലോകസുന്ദരി സുസ്മിതയെ വിവാഹം ചെയ്യില്ല. മാസങ്ങള്‍ക്ക് മുന്‍പ് വസീം- സുസ്മിത വിവാഹം നടക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. പകരം വസീം അക്രത്തിന്റെ ജീവിതപങ്കാളിയാകുക ഓസ്ട്രേലിയക്കാരിയായ കാമുകി ഷനീറ തോംപ്സനാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഷനീറയുമായി പ്രണയത്തിലാണെന്ന് വസീം അക്രം പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച ഷനീറയെ അടുത്ത വര്‍ഷം വിവാഹം കഴിച്ച് പാകിസ്ഥാനില്‍ താമസം തുടരും.
തന്‍്റെ മക്കളുമായി ഷനീറ നല്ല അടുപ്പത്തിലാണെന്നും ഷനീറയെ കണ്ട ശേഷം തന്‍്റെ തീരുമാനത്തെ മുന്‍ഭാര്യ ഹുമയുടെ മതാപിതാക്കള്‍ പിന്തുണച്ചുവെന്നും അക്രം പറഞ്ഞു. വീണ്ടും ഒരു കുടുംബ ജീവിതം ലഭിച്ചത് ഭാഗ്യമാണ്. ഇതൊരു പുതിയ ജീവിതമാണ്. ഈ പുതിയ തുടക്കത്തിന് കുടംബത്തിന്്റെയും ആരാധകരുടെയും അനുഗ്രഹമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അക്രം പറഞ്ഞു.
വസിം അക്രമിന്്റെ ആദ്യ ഭാര്യ ഹുമ 2009ല്‍ മരിച്ചിരുന്നു. ഹുമയില്‍ വസീമിനു രണ്ട് ആണ്‍മക്കളുണ്ട്. പാകിസ്താനു വേണ്ടി 356 ഏകദിനങ്ങളും 104 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 1992ല്‍ പാകിസ്താന് ആദ്യമായി ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു അക്രം. 1999ല്‍ ഇംഗ്ളണ്ടില്‍ നടന്ന ലോകകപ്പില്‍ ടീമിനെ നയിച്ചതും ഈ ഇടംകയ്യന്‍ ഫാസ്റ്റ് ബൗളറായിരുന്നു.