സുഡാനില്‍ നിന്ന് സൌദി അറേബ്യയിലേക്ക് പോവുകയായിരുന്ന ബോട്ടിന് തീ പിടിച്ച് 197 യാത്രക്കാര്‍ മരിച്ചു. സൌദിയിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് പോവുകയായിരുന്ന ബോട്ട് സുഡാന് തീരത്തിന് അടുത്ത് ചെങ്കടലില്‍ തീ പിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇരുന്നൂറോളം യാത്രക്കാരെ കുത്തിനിറച്ച് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ മൂന്ന് പേര് രക്ഷപെട്ടു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീരമേഖലയായ അറ്റിബായ്ക്ക് അടുത്താണ് അപകടമുണ്ടായത്.
സുഡാന് തീരത്തു നിന്ന് 200 കി മീ അകലെയാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത് എങ്കിലും സുഡാന് മാധ്യമങ്ങള്‍ ഇപ്പോഴാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ബോട്ട് ഉടമകളെ പൊലീസ് പിടികൂടി. ആഫ്രിക്കയില്‍ നിന്നുള്ളവരായിരുന്നു ബോട്ടിലുള്ള ഭൂരിഭാഗം യാത്രക്കാരുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.