സാമ്പത്തികം വല്യ പ്രശ്നമാണ്; നിങ്ങളുടെ ചിന്തിക്കാനുള്ള കഴിവ് പോലും ഇല്ലാതാവും!
വെള്ളി, 30 ഓഗസ്റ്റ് 2013 (12:04 IST)
PRO
PRO
അല്ലെങ്കില്‍ തന്നെ സാമ്പത്തികം വല്യ പ്രശ്നമാണ്. രൂക്ഷമായ സാമ്പത്തികമാന്ദ്യം ചിന്തിക്കാനുള്ള കഴിവിനെപ്പോലും ഇല്ലാതാക്കുമെന്നാണ് പഠനറിപ്പോര്‍ട്ട്. ഐക്യൂവില്‍ പതിമൂന്ന് ശതമാനം കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. തീരുമാനം എടുക്കാനുള്ള കഴിവിനെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഏത് തീരുമാനമാണ് കാര്യങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയെന്ന ചിന്ത വളരെ കൂടുതലാകും. അതുകൊണ്ടുതന്നെ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും.
വിദ്യാഭ്യാസം, വിവിധ പരിശീലനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ സാധിക്കാതെ വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാകുമെന്ന് മാത്രമല്ല, രാത്രിയിലെ ഉറക്കവും നഷ്ടമാകും. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഇന്ത്യയിലെ അമേരിക്കയിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ദാരിദ്ര്യം ചിന്തിക്കാനുള്ളശേഷിയെപോലും ബാധിക്കുമെന്നാണ് പഠനത്തില്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍നിന്നാണ് സാമ്പത്തികമാന്ദ്യം ആളുകളുടെ ചിന്താശേഷിയെ കുറയ്ക്കുമെന്ന നിഗമനത്തിലെത്തിയത്. കാര്‍ നന്നാക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിനുപോലും ഉത്തരം നല്‍കാന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
ചെറിയ സാമ്പത്തികകാര്യങ്ങള്‍ പരിഹരിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് സമ്പന്നരും ദരിദ്രരും താരതമ്യേന മികച്ച ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ ചിലവേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദരിദ്രരുടെ പക്കല്‍ ഉത്തരമില്ല. അതിനെക്കുറിച്ച് ആലോചിക്കാന്‍പോലും ദരിദ്രര്‍ക്ക് സാധിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയിലെ കരിമ്പ് കൃഷിക്കാര്‍ക്കിടയില്‍ നടത്തിയ പഠനം അത്ഭുതപ്പെടുത്തിയതായും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഒറ്റത്തവണത്തെ കൃഷിയിലൂടെ മാത്രം വാര്‍ഷികവരുമാനത്തിന്റെ 60 ശതമാനം സ്വന്തമാക്കുന്ന കരിമ്പ് കൃഷികാരോട് ന്യൂജേഴ്‌സിലെ സര്‍വ്വേയില്‍ പങ്കെടുത്ത ചോദ്യങ്ങള്‍തന്നെ ചോദിച്ചു.
ന്യൂജേഴ്‌സിലെ ആളുകള്‍ നല്‍കിയതിനെക്കാള്‍ മികച്ച ഉത്തരങ്ങളാണ് ഇന്ത്യയിലെ കരിമ്പ് കൃഷിക്കാര്‍ നല്‍കിയതെന്നും യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കരിമ്പ് കൃഷിക്കാര്‍ അത്രകണ്ട് ആകുലരല്ലെന്ന് ഉത്തരങ്ങളില്‍നിന്ന് ബോധ്യപ്പെട്ടതായും ഗവേഷകര്‍ പറഞ്ഞു. പണമില്ലെങ്കില്‍ ചിന്താശേഷി ഇല്ലാതാകുമെന്നല്ലാതെ പാവപ്പെട്ടവര്‍ക്ക് ബുദ്ധിയില്ലെന്ന് ഈ പഠനം പറയുന്നില്ല.