സാമ്പത്തിക പ്രതിസന്ധി; ഒബാമ റിപ്പബ്ലിക്കന്‍ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക്

ബുധന്‍, 9 ഒക്‌ടോബര്‍ 2013 (11:53 IST)
PRO
അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ പതിനെട്ടടവും പുറത്തിറക്കുന്നു. കോണ്‍ഗ്രസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുറപ്പാട്.

റിപ്പബ്ലിക്കന്‍ നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയ്യാറാണെന്ന് ഒബാമ അറിയിച്ചു. എന്നാല്‍ ബജറ്റ് പാസ്സാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാകണം. അവര്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന് ഒബാമ പറഞ്ഞു..

നേരത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ പ്രസിഡന്റ് ചര്‍ച്ചക്ക് തയ്യാറകണമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പിടിച്ചു പറിക്കല്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ രീതിയല്ലെന്നും ഒബാമ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക