ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സ്ഫോടനപരമ്പരയില്‍ 21 പേര് കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ നാല്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രദേശത്ത് ഏഴ് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഷിയ ഭൂരിപക്ഷ മേഖലകളായ ജദീദ, ഹുറിയ, ബായ എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുന്നി-ഷിയ പോരാട്ടം തുടരുന്ന ഇറാഖില്‍ ഈ മാസം ഇതുവരെ 650 പേര് കൊല്ലപ്പെട്ടെന്നാണ് കണക്ക്.