ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു
ബുധന്‍, 2 ഓഗസ്റ്റ് 2017 (19:53 IST)
ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു. പട്ടാമ്പി സ്വദേശിയായ മരയ്ക്കാര്‍ ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 54 വയസായിരുന്നു.
ഓണത്തിന് ശേഷം സെപ്റ്റംബര്‍ ഒമ്പതിന് മരയ്ക്കാരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നാട്ടില്‍ പോകുന്നതുവരെ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കല്‍ബയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മരയ്ക്കാര്‍ മികച്ച ഫുട്ബോള്‍ പ്ലെയറായിരുന്നു. കല്‍ബ എഫ് സിയുടെ ഗോള്‍ കീപ്പറായിരുന്നു.