വ്‌ളാഡിമര്‍ പുടിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുളള വ്യക്തി
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (18:05 IST)
PRO
PRO
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുളള വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പിന്തള്ളിയാണ് പുടിന് ഈ സ്ഥാനത്തിന് അര്‍ഹയായത്. ഫോബ്‌സ് മാസികയാണ് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒബാമ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.
സിറിയ വിഷയത്തില്‍ റഷ്യ എടുത്ത നിലപാടും എഡ്വേര്‍ഡ് സ്‌നോഡന് അഭയം കൊടുത്തതുമാണ് പുടിനെ ഒബാമയെ മറികടക്കാന്‍ സഹായിച്ചത്. റഷ്യയിലും പുടിന്‍ അധികാരം അരക്കിട്ടുറപ്പിച്ചതും അദ്ദേഹത്തിനു തുണയായി. എന്നാല്‍ ഒബാമയ്ക്ക് സ്വാധീനത്തില്‍ ഇടിവാണ് ഈ കാലയളവില്‍ ഉണ്ടായത്. അമേരിക്കന്‍ ട്രഷറി 16 ദിവസം പൂട്ടികിടക്കുകയും ചെയ്തു. ഇതാണ് ഒബാമയെ രണ്ടാം സ്ഥാനത്താകാന്‍ കാരണമെന്ന് ഫോബ്‌സ് പറഞ്ഞു.
2013ലെ പട്ടികയില്‍ 72 പേരാണുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇരുപത്തി ഒന്നാംസ്ഥാനത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇരുപത്തിഎട്ടാമതുമാണ്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് (3), ഫ്രാന്‍സിസ് മാര്‍പാപ്പ (4), ജര്‍മന്‍ ചാന്‍സിലര്‍ അഞ്ജല മെര്‍ക്കല്‍ (5), ബില്‍ ഗേറ്റസ് (6), ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍നാകെ (7), സൗദി അറേബിയിലെ അബ്ദുളള രാജാവ് (8), യൂറോപ്യന്‍ സെന്ററല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രോഗി (9), വാള്‍ മാര്‍ട്ട് സിഇഒ മൈക്കിള്‍ ഡ്യൂക് (10) എന്നീവരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍.