വിമാനപകടം; അട്ടിമറി സാധ്യത പരിശോധിക്കുന്നു

ഞായര്‍, 9 മാര്‍ച്ച് 2014 (14:55 IST)
PRO
മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണാതായതിനു പിന്നിലെ അട്ടിമറി സാധ്യതയെ കുറിച്ചുള്ള അന്വേഷണം രണ്ടു യാത്രക്കാരിലേക്കു കൂടി നീളുന്നു. മോഷ്ടിച്ച പാസ്പോര്‍ട്ട്‌ ഉപയോഗിച്ചാണു മറ്റു രണ്ടു യാത്രക്കാര്‍ സഞ്ചരിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

ക്വാലലംപൂരില്‍ നിന്ന്‌ അഞ്ച്‌ ഇന്ത്യക്കാരടക്കം 239 പേരുമായി ബെയ്ജിങ്ങിലേക്കു പുറപ്പെട്ട ബോയിങ്‌ 707-200 ഇആര്‍ വിമാനമാണു മലേഷ്യയ്ക്കും വിയറ്റ്നാമിനുമിടയില്‍ ദക്ഷിണചൈനാ കടല്‍ മേഖലയില്‍ കാണാതായത്‌.

വെബ്ദുനിയ വായിക്കുക