വിമാനത്തില്‍ മുതലയുടെ വിളയാട്ടം!

ബുധന്‍, 26 സെപ്‌റ്റംബര്‍ 2012 (12:18 IST)
PRO
PRO
ബ്രിസ്ബെയിനില്‍ നിന്ന് മെല്‍ബണിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിന്റെ കാര്‍ഗോ ഡോര്‍ തുറന്നുനോക്കിയ ജീവനക്കാരന്‍ ശരിക്കും ഭയപ്പാടിലായി. ഒരു മുതല അകത്ത് കറങ്ങിനടക്കുന്നത് കണ്ടാണ് ഇയാള്‍ ഞെട്ടിയത്.

ക്വന്റാസ് വിമാനത്തിലാണ് സംഭവം. മുതലയെ കൊണ്ടുപോയ പെട്ടിയില്‍ നിന്ന് അത് എങ്ങനെയോ പുറത്ത് കടക്കുകയായിരുന്നു.

ഒടുവില്‍ വിമാനം മെല്‍ബണില്‍ എത്തിയപ്പോള്‍ മുതലയെ പിടികൂടി പെട്ടിയിലാക്കുകയും ചെയ്തു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക