വിദേശികളെ ശത്രുക്കളായി കാണുക; 9 വിദേശ വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്നു

തിങ്കള്‍, 24 ജൂണ്‍ 2013 (17:28 IST)
WD
WD
വടക്കന്‍ പാകിസ്ഥാനില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒന്‍പത് വിദേശ സഞ്ചാരികളെ തിവ്രവാദികള്‍ വെടിവെച്ച് കൊന്നു. വെടിയുതിര്‍ത്തത് ജുണ്ടുള്ള തീവ്രവാദികള്‍.

നംഗപര്‍വ്വതത്തിലെ ബേസ്ക്യാമ്പിന് സമീപം ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഒന്‍പത് വിദേശികളെയും നാട്ടുകാരനായ ഗൈഡിനെയുമാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. അഞ്ച് ഉക്രേനിയന്‍കാരും മൂന്ന് ചൈനക്കാരും ഒരു റഷ്യക്കാരനുമാണ് കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍.

'ജുണ്ടുള്ള' എന്ന തീവ്രവാദി ഗ്രൂപ്പ് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. വിദേശികളെ ശത്രുക്കളായി കാണുന്ന ഷിയാ വിരുദ്ധഗ്രൂപ്പാണ് 'ജുണ്ടുള്ള'.

ജുണ്ടുള്ള തീവ്രവാദികള്‍ക്ക് പ്രാധാന്യമുള്ള പ്രദേശമാണ് നംഗപര്‍വ്വതത്തിന്റെ ചുറ്റുമുള്ളത്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക