ജര്‍മന്‍ ചാന്‍സലര്‍ എയ്‌ഞ്ചെല മെര്‍ക്കല്‍, ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊല്ലാന്‍ഡേ, ഇറ്റലി പ്രധാനമന്ത്രി മറ്റേവോ റെന്‍സി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 1947 ലായിരുന്നു ഗൊത്താര്‍ഡ് റെയില്‍ ടണല്‍ രൂപകല്‍പന ചെയ്തത്. സ്വിസ് എഞ്ചിനീയര്‍ കാള്‍ എഡ്വേര്‍ഡാണ് ഈ ടണലിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീളുകയായിരുന്നു. പിന്നീട് 1999 ലായിരുന്നു ഈ ടണലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഇറ്റലിയിലെ ജെനോവയേയും ഹോളണ്ടിലെ റോട്ടര്‍ഡാമിനേയും ബന്ധിപ്പിക്കുന്നതാണ് ഈ ടണല്‍. ഗൊത്താര്‍ഡ് റെയില്‍ ടണല്‍ നിലവില്‍ വരുന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്യൂറിച്ചില്‍ നിന്നും ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രാസമയം ഇപ്പോഴുള്ള നാല്‍ മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുങ്ങും. പതിനേഴ് വര്‍ഷമെടുത്താണ് ടണലിന്റെ പണി പൂര്‍ത്തിയാക്കിയത്. പന്ത്രണ്ട് ബില്ല്യണ്‍ സ്വിസ്സ് ഫ്രാങ്ക് ചിലവിലാണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്.