ലക്‍ഷ്യമിട്ടത് അമേരിക്കന്‍ എംബസി‌: താലിബാന്‍

ശനി, 15 ഓഗസ്റ്റ് 2009 (14:52 IST)
ഇന്ന് പുലര്‍ച്ചെ കാബൂളിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ശക്തമായ ചാവേര്‍ കാര്‍ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അമേരിക്കന്‍ എംബസിയാണ് ആക്രമിക്കാന്‍ ലക്‍ഷ്യമിട്ടുന്നതെന്നും എന്നാല്‍ അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലായെന്നും താലിബാന്‍ വക്‍താവ് സബീബുള്ള മുജാഹിദ് വ്യക്തമാക്കി.

അഫ്‌ഗാന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ആക്രമണത്തില്‍ ഇതുവരെ നാലുപേര്‍ കൊല്ലപ്പെടുകയും തൊണ്ണൂറ്റിയൊന്നോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ അന്തര്‍‌ദേശിയ സുരക്ഷാഭടന്മാരും ഉള്‍പ്പെടുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് തെറിച്ച കണ്ണാടിച്ചീളുകള്‍ തറച്ചാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.

ഈ മാസം 20 ന് അഫ്‌ഗാനിസ്ഥാനില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ താലിബാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തിട്ടുണ്ടായിരുന്നു. അതേസമയം, സ്‌ഫോടനം ഹമീദ് കര്‍സായിയുടെ ക്യാമ്പില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക