റാന്‍ബാക്സിയുടെ ഗുളികക്ക് അമേരിക്കയില്‍ നിയന്ത്രണം

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (17:30 IST)
PRO
PRO
ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സിയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് അമേരിക്ക. ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം.

റാന്‍ബാക്സിയുടെ മൊഹാലി ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ച ഗുളികയിലാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ ) നടത്തിയ പരിശോധനയില്‍ മുടി കണ്ടെത്തിയത്.തുടര്‍ന്നാണ് ഈ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്ന് ഇറക്കുമതി ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് അമേരിക്ക നിര്‍ദേശം നല്‍കിയത്.

എഫ്ഡിഎയുടെ ജാഗ്രതാ നിര്‍ദേശം രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ വിലക്കനുസരിച്ച് ഇനി മുതല്‍ എഫ്ഡിഎ നിര്‍ദേശിക്കുന്ന മരുന്ന് ഉല്‍പാദിപ്പിക്കാനോ അമേരിക്കയില്‍ വില്‍പന നടത്താനോ റാന്‍ബാക്സിക്ക് സാധിക്കില്ല.

വെബ്ദുനിയ വായിക്കുക