യുപിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശരദ് പവാര്‍
ശനി, 13 ഏപ്രില്‍ 2013 (20:10 IST)
PRO
PRO
യുപിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി യുപിഎ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ വിഷയത്തെ ചൊല്ലി ഡിഎംകെ പിന്തുണ പിന്‍വലിച്ചത് യുപിഎയുടെ സ്‌ഥിതി മോശമാക്കിയിരിക്കുകയാണ്. അതിനാല്‍ നേരത്തെയുളള തെരഞ്ഞെടുപ്പിനെനേരിടാന്‍ മുന്നണി തയ്യാറായിരിക്കണമെന്നും പവാര്‍ പറഞ്ഞു. അതേസമയം 2014 തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല എന്നും പവാര്‍ വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പിനു മുന്‍പ് എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശരദ് പവാര്‍ ഇതേ ആവശ്യം സ്വന്തം മുന്നണിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്.