യുഎസ് മുസ്ലീങ്ങളുടെ ശത്രുവല്ല: ഒബാമ

PTI
അമേരിക്ക മുസ്ലീം ലോകത്തിന്‍റെ ശത്രുവല്ല എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. അല്‍-അറേബ്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരു പ്രധാന മുസ്ലീം രാജ്യത്ത് സന്ദര്‍ശനം നടത്തുമെന്ന പ്രതിജ്ഞ ഒബാമ ആവര്‍ത്തിക്കുകയും ചെയ്തു.

ഇന്തോനേഷ്യയില്‍ ചെലവിട്ട വര്‍ഷങ്ങളെ കുറിച്ചും ഒബാമ അഭിമുഖത്തില്‍ സംസാരിച്ചു. ജനങ്ങള്‍ക്ക് വിശ്വാസത്തിലും അതീതമായ ചില പൊതുവായ ചില ലക്‍ഷ്യങ്ങളും ആഗ്രഹങ്ങളും ഉണ്ട് എന്ന് മുസ്ലീം രാജ്യങ്ങളിലൂടെ നടത്തിയ യാത്രകള്‍ തനിക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട് എന്നും ഒബാമ പറഞ്ഞു.

അമേരിക്ക മുസ്ലീം രാഷ്ട്രങ്ങളുടെ ശത്രുവല്ല. ഒരുപക്ഷേ, അമേരിക്ക തെറ്റുകള്‍ ചെയ്തിരിക്കാം എന്നാല്‍, അമേരിക്കയുടെ ഭൂതകാലം പരിശോധിച്ചാല്‍ ഒരു കോളോണിയല്‍ ശക്തിയായിട്ടല്ല രാജ്യം പിറന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലീം രാജ്യങ്ങളുമായി നിലനിന്ന ബന്ധം പുന:സ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും ഒബാമ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്ന പോലെ ഒരു മുസ്ലീം രാജ്യത്തിന്‍റെ തലസ്ഥാനം സന്ദര്‍ശിക്കും. എന്നാല്‍, വേദിയോ സമയമോ ഒബാമ വ്യക്തമാക്കിയില്ല.

വെബ്ദുനിയ വായിക്കുക