യുഎസിൽ നിന്ന് മോഷ്ടിച്ച ‘വണ്ണാക്രൈ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം; 99 രാജ്യങ്ങള്‍ ഭീതിയില്‍

ശനി, 13 മെയ് 2017 (13:07 IST)
ലോകരാജ്യങ്ങളിൽ വൻ സൈബർ ആക്രമണം. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ , അർജന്റീന എന്നീ രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. എന്നാല്‍ ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് വിവരം.
 
ബ്രിട്ടന് പുറമെ റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് ഏറെയും തകരാറിലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കംപ്യൂട്ടർ ഫയലുകൾ തിരികെ ലഭിക്കാൻ അവര്‍ ആവശ്യപ്പെടുന്നത് 19,000 മുതൽ 38,000 രൂപയാണ്. ഈ പണം അടച്ചാൽ മാത്രമേ കംപ്യൂട്ടറിൽ പുനഃപ്രവേശനം സാധ്യമാകൂ. കുടാതെ ഡിജിറ്റൽ പണമായ ബിറ്റ്കോയിനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ ബിറ്റ്കോയിന്റെ ഇന്നത്തെ  മൂല്യം 1,68,000 രൂപയാണ്.
 
സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഏജന്‍സി അറിയിച്ചു. അക്രമണത്തിനായി ഇവര്‍ ഇമെയിലുകള്‍ വഴിയാണ് വൈറസ് പടര്‍ത്തുന്നത്. ഇമെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവും. 
 
57,000 കേന്ദ്രങ്ങളിൽ ഹാക്കിങ് നടന്നിട്ടുണ്ടാകുമെന്നാണ് സൈബർ സുരക്ഷാകമ്പനി അവാസ്റ്റ് പറയുന്നത്.  അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചാണ് ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ കരുതുന്നത്. വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റർ 2.0  റാൻസം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 
 
വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റർ 2.0  റാൻസം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിവേഗം കംപ്യൂട്ടറുകളിലേക്ക് പടരുന്നതാണിത് ഈ പ്രോഗ്രാം. സുരക്ഷാസംവിധാനം, കംപ്യൂട്ടർ സിസ്റ്റം എന്നിവയുടെ അപ്ഡേറ്റുകളുടെ രൂപത്തിലും ഡൗൺലോഡിങ് ഫയലുകളുടെ ഒപ്പവുമാണ് റാൻസം കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഫയലുകൾ ഉപയോക്താവിന് തുറക്കാനാകാത അവസ്ഥയാകുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക