യുഎഇ: 57 ഇന്ത്യക്കാര്‍ക്ക് റെഡ്കോര്‍ണര്‍ നോട്ടീസ്

തിങ്കള്‍, 23 ജൂണ്‍ 2008 (13:52 IST)
യു എ ഇയില്‍ കേസുകളുമായി ബന്ധപ്പെട്ട് പിടികിട്ടേണ്ട 188 പ്രതികള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 57 എണ്ണം ഇന്ത്യാക്കാര്‍ക്ക് എതിരായുള്ളതാണ്.

യു എ ഇക്ക് ഇന്‍റര്‍‌പോളിലുള്ള വിശ്വാസമാണ് ഇത്രയും റെഡ്കോര്‍ണര്‍ നോട്ടീസിലൂടെ വെളിവാകുന്നതെന്ന് ഇന്‍റര്‍പോള്‍ വക്താവ് റാഷല്‍ ബില്ലിംഗ്ടണ്‍ പറഞ്ഞു. റെഡ്കോര്‍ണര്‍ നോട്ടീസുകളില്‍ 19 എണ്ണം പാകിസ്ഥാനികള്‍ക്കും 15 എണ്ണം ഈജിപ്ത്കാര്‍ക്കുമെതിരെയുള്ളതാണ്.

പ്രവാസികളുടെ ഒരു വലിയ സമൂഹം തന്നെയുണ്ട് യു എ ഇയില്‍. സമ്പത്തും കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇത് മൂലം അന്താ‍രാഷ്ട്ര ക്രിമിനലുകളും യു എ ഇയെ നോട്ടമിട്ടിട്ടുണ്ട്- മദ്ധ്യേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്‍റര്‍പോള്‍ അസിസ്റ്റന്‍റ് ഡയറക്ടറും അബു ദാബിയിലെ മുന്‍ പൊലീസ് ഓഫീസറുമായ മുബാരക് ഖലീല്‍ പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ പലതും സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടതാണ്. വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ യു എ ഇയില്‍ നടക്കുന്നില്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്- ഖലീല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക