മെക്സിക്കോയില്‍ ട്രെയിന്‍ അപകടം; 5 മരണം

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (13:33 IST)
PRO
മെക്സിക്കോയില്‍ ട്രെയിന്‍ അപകടത്തില്‍ 5 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 16 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരുമായി യുഎസിലേക്കു പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ട്രെയിനിന്റെ എട്ടു കാര്‍ഗോകളാണ് പാളം തെറ്റിയത്. അപകടസമയത്ത് നിരവധി പേര്‍ ട്രെയിനിന്റെ മുകളിലുണ്ടായിരുന്നു.

നിരവധി യാത്രക്കാര്‍ കാര്‍ഗോകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെഡ് ക്രോസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രദേശത്ത് പൊലീസും സൈനികരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

വെബ്ദുനിയ വായിക്കുക