മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ശനി, 26 ഒക്‌ടോബര്‍ 2013 (12:38 IST)
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. കസ്റ്റഡി 29-വരെ തുടരാനാണ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവില്‍ പറയുന്നത്.

ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാമെന്ന മുഷറഫിന്റെ മോഹത്തിന് കോടതി ഉത്തരവ് തിരിച്ചടിയായി. 2007-ല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ആരോപിച്ച് ഇസ്ലാമബാദിലെ ചരിത്രപ്രസിദ്ധമായ ലാല്‍ മസ്ജിദില്‍ സൈനിക നടപടിക്ക് മുഷറഫ് ഉത്തരവിട്ടിരുന്നു.

ഇതിനിടെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടെന്ന കേസിലാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇസ്ലാമബാദിലെ പ്രാന്തപ്രദേശത്തുള്ള വില്ലയിലായിരുന്നു വാദം.

വെബ്ദുനിയ വായിക്കുക