മുഷറഫിനെ വിചാരണ ചെയ്യണമെന്ന്

ബുധന്‍, 25 മാര്‍ച്ച് 2009 (09:51 IST)
PTI
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെ രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആജ് ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.

സാഹിദ് ഹുസൈന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടന ലംഘിച്ചതിന് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പാകിസ്ഥാനിലെ സൈനിക പ്രതിജ്ഞ ലംഘിച്ചതിനും മുഷറഫിനെതിരെ കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്.

മുഷറഫ് ഭരണകാലത്ത് പിരിച്ചുവിട്ട ഇഫ്തിക്കര്‍ ചൌധരി ചീഫ് ജസ്റ്റിസായി തിരികെയെത്തിയ സാഹചര്യത്തില്‍ ഹര്‍ജിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുഷറഫ് രാജ്യം വിട്ടുപോകതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക