പാകിസ്ഥാന്‍ പ്രസിഡന്‍ഡ് പര്‍വേസ് മുഷറഫ് ഇമ്പീച്ച് ഭീഷണിയിലാണെന്ന് യു എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ പ്രമുഖ പാര്‍ട്ടികളായ പിപിപിയും പിഎംഎല്‍എന്നും അവര്‍ക്കൊപ്പം അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുന്ന സ്വതന്ത്രന്‍മാരുമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍.
രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്നാലും ഇമ്പീച്ച് ചെയ്യാനുള്ള വോട്ടില്ല. എങ്കില്‍ തന്നെയും പിഎംഎല്‍എന്‍ നേതാവ് നവാസ് ഷെരീഫിന്‍റെ മുഖ്യ അജണ്ഡയിലാണ് മുഷറഫിനെ ഇമ്പീച്ച് ചെയ്യുന്ന കാര്യമെന്നും ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ പറയുന്നു.
എന്നാല്‍ മുഷറഫിനെ ഇമ്പീച്ച് ചെയ്യാനുള്ള വോട്ടുകള്‍ ഈ രണ്ട് പാര്‍ട്ടികളുടെ പക്കല്‍ ഇല്ലെന്നതാണ് വസ്തുത. കൂട്ടത്തില്‍ സ്വതന്ത്രര്‍ കൂടി ചേര്‍ന്നാല്‍ അത് സംഭവിച്ചേക്കുമെന്നും യു എസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവന്‍ മൈക്കല്‍ മക് കോണല്‍ ബുഷ് ഭരണകൂടത്തെ അറിയിച്ചിരിക്കുകയാണ്.
ഈ കൂട്ടു കക്ഷികള്‍ക്ക് 272 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചാല്‍ ഇമ്പീച്ച് മെന്‍റ് അസാധ്യമായ കാര്യമല്ല. പിപിപി യ്‌ക്കും പിഎംഎല്ലിനുമായി ഇപ്പോള്‍ തന്നെ 154 സീറ്റുകളുണ്ട്. അവാമി ലീഗിന്‍റെ 10 വോട്ടുകള്‍ കൂടി ലഭിച്ചാലും സ്വതന്ത്രന്‍മാരില്‍ ചിലര്‍ കൂടി ഇക്കാര്യത്തില്‍ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് ഇന്‍റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.
എങ്ങനെയാണ് കൂട്ടു കക്ഷി ഉണ്ടാകുന്നതെന്നും ആരൊക്കെയാണ് അംഗങ്ങളെന്നും ആരാണ് പ്രധാനമന്ത്രിയാകുകയെന്നും സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും മക്‌കോണല്‍ പറഞ്ഞു. അതേ സമയം പ്രസിഡന്‍ഡ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പരന്നിരുന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് പി എം എല്‍ എന്‍ നേതാവ് ഷെരീഫ്.