മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ വൈകുന്നതെന്ത്; ഒബാമ
വെള്ളി, 25 ഒക്ടോബര്‍ 2013 (17:00 IST)
PRO
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ വിചാരണ വൈകുന്നത് എന്തുകൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഒബാമ ഈ വിഷയം ഉന്നയിച്ചത്.
അമേരിക്കയുടെ നോട്ടപ്പുള്ളിയായ ഭീകരന് ഹാഫിസ് സയ്യിദിനെക്കുറിച്ചുള്ള സംഭാഷണമധ്യേയാണ് മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ തുടങ്ങാത്ത കാര്യം ഒബാമ ചൂണ്ടിക്കാട്ടിയത്. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദവയുടെ നേതാവായ ഹാഫിസ് സയ്യിദ് മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയാണ്.
നിലവില്‍ പാകിസ്ഥാനില്‍ ഹാഫിസിനെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം.