മികച്ച ജോലിക്കാര്‍ക്കായി ഇന്ത്യയെ ആശ്രയിക്കേണ്ടതില്ലെന്ന് ഒബാമ

ചൊവ്വ, 14 ഫെബ്രുവരി 2012 (15:15 IST)
PRO
PRO
അമേരിക്കന്‍ കമ്പനികള്‍ മികച്ച ജോലിക്കാര്‍ക്കായി ഇന്ത്യയെയും ചൈനയെയും ആശ്രയിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. യു‌എസ് കമ്പനികള്‍ സ്വന്തം രാജ്യത്ത് തന്നെ കൂടുതല്‍ തൊഴിലവരസങ്ങള്‍ ഉണ്ടാക്കണം, ഒപ്പം മികച്ച ജോലിക്കാരെ യു‌എസ് പൌരന്മാരില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് ഒബാമ ആവശ്യപ്പെട്ടത്. എഞ്ചിനിയറിംഗ്, സാങ്കേതികവിദ്യ, സയന്‍സ് എന്നീ മേഖലകളില്‍ കുടുതല്‍ ഇന്ത്യക്കാരെ ആശ്രയിക്കുന്നത് നിയന്ത്രിക്കണം. ഇതിനു പകരമായി യു‌എസിലെ സ്‌കൂളുകളും അധ്യാപകരും മികച്ച നിലവാരമുള്ള കുട്ടികളെ വാര്‍ത്തെടുക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

2013ലെ ധനവിനിയോഗ ബില്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിക്കുന്ന വേളയിലാണ് ഒബാമ ഇപ്രകാരം പ്രഖ്യാപിച്ചത്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ യു‌എസ് ഭരണകൂടം നിരവധി ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് കഴിഞ്ഞ മാസം ഒബാമ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പ്രഖ്യാപനം. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന മികച്ച അധ്യാപകരാണ് നമ്മുക്ക് ആവശ്യം. അതിനായി സ്‌കൂളുകളെ സഹായിക്കുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഒബാമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക