മാലിയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ശക്തികേന്ദ്രം ഫ്രഞ്ച് സേന പിടിച്ചെടുത്തു
ഞായര്‍, 27 ജനുവരി 2013 (17:28 IST)
PRO
PRO
മാലിയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാവോ നഗരം ഫ്രഞ്ച് സേന പിടിച്ചെടുത്തു. ഗാവോ നഗരത്തിലെ വിമാനത്താവളവും പാലവും പിടിച്ചെടുത്ത് ഫ്രഞ്ച് സേന തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി. ഏറ്റുമുട്ടലിനിടയില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
മാലിയിലെ വടക്കന്‍ നഗരമായ ഗാവോയുടെ നിയന്ത്രണമാണ് കനത്ത ഏറ്റുമുട്ടലിനൊടുവില്‍ ഫ്രഞ്ച് സൈന്യം പിടിച്ചെടുത്തത്. ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഗാവൊ. സേനാനീക്കം വ്യാപിപ്പിക്കാന്‍ കൂടുതല്‍ സൈന്യത്തെ ഗാവോയിലേക്ക് അയച്ചതായും ഫ്രഞ്ച് സൈന്യം അറിയിച്ചു.
വടക്കന്‍ മാലിയെ തീവ്രവാദികളില്‍നിന്നും മോചിപ്പിച്ച ശേഷം മാത്രമേ സൈനിക നീക്കം അവസാനിപ്പിക്കൂ എന്നും ഫ്രഞ്ച് സൈന്യം അറിയിച്ചു.