മറവ് ചെയ്ത 11കാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു
വ്യാഴം, 4 ജൂലൈ 2013 (12:24 IST)
PTI
മറവ് ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രന്‍വാലയിലാണ് ഇത്തരത്തിലുള്ള പീഡനം നടന്നത്.
മൃതദേഹം മറവ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 11കാരിയായ പെണ്‍കുട്ടി വീട്ടില്‍ കുളിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തുടര്‍ന്ന് മണിക്കുറുകള്‍ക്ക് ശേഷം മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയുടെ കുഴിമാടത്തിലെത്തിയ മാതപിതാക്കള്‍ക്ക് കാണാന്‍ സാധിച്ചത് കുഴിമാടത്തില്‍ നിന്ന് പുറത്ത് കിടക്കുന്ന മൃതദേഹത്തെയാണ്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് മാതപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ മാനസിക വൈകല്യമുള്ള ആരെങ്കിലുമായിരിക്കാം ഇത്തരത്തിലുള്ള പീഡനം നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം.
മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് മാനസിക രോഗത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കര്‍മ്മങ്ങള്‍ക്ക് ശേഷം വീണ്ടും മറവ് ചെയ്തു.