മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ അഗ്നിബാധ: 26 മരണം

ഞായര്‍, 29 ജനുവരി 2012 (14:02 IST)
പെറുവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ വന്‍അഗ്നിബാധ. തീപിടുത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

രണ്ടു നില കെട്ടിടത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിച്ചത്. അന്തേവാസികളെ ബന്ധിച്ച നിലയില്‍ ആയിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക