മദ്യപാനത്തിന് പറ്റിയ പ്രായം ഏത്?

തിങ്കള്‍, 7 ഏപ്രില്‍ 2014 (13:34 IST)
PRO
PRO
മദ്യപാനത്തിന് പറ്റിയ പ്രായത്തേപ്പറ്റി വളരെ സംശയമാണ് എല്ലാവര്‍ക്കും. ചിലര്‍ക്കത് 21 ആണെങ്കില്‍ മറ്റുചിലര്‍ക്കത് കൂടുതലും. അത് 21 ല്‍ നിന്ന് താഴ്ത്തണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. പല രാജ്യങ്ങളിലും മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ആണ്.

അമേരിക്കയില്‍ ഇതിനെ സംബന്ധിച്ച് വളരെ ബൃഹ്ത്തായ ചര്‍ച്ച തന്നെ നടന്നിരിക്കുന്നു. മദ്യം ജീവിതചര്യയുടെ ഭാഗമായവര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു. അമേരിക്കയില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 21 ആക്കിയത് 2006 ലാണ്. അന്നുമുതല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു, എങ്കിലും നിരവധി ജീവിതങ്ങളെ വാഹനാപകടം, ആത്മഹത്യ, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അപകടങ്ങളില്‍ നിന്നു രക്ഷിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടുപക്ഷമില്ല.

ഇനി പ്രായം കുറച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ എന്താകുമെന്നും അത് ആരെയും പഠിപ്പിക്കേണ്ടതില്ലെന്നാണ് ബോസ്റ്റണ്‍ യൂണിവേഴ്സ്റ്റിയിലെ ഗവേഷകനായ വില്യം ഡിജോങ്ങിന്റെ അഭിപ്രായം

യുഎസ്സിലെ മദ്യപാന പ്രായത്തിനെക്കുറിക്കുന്ന നിയമത്തിന് വളരെ വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്. 1970 കളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ 29 സംസ്ഥാനങ്ങള്‍ പ്രായം 18,19,20 എന്നിങ്ങനെ കുറച്ചിരുന്നു. എന്നാ‍ല്‍ മദ്യപിച്ചുള്ള അപകടമരണങ്ങളും കുറ്റകൃത്യങ്ങളും കൂടിയതിനാല്‍ നിയമം പൊളിച്ചടുക്കന്‍ അവര്‍ നിര്‍ബന്ധിതരായി.

ഇതിന് പരക്കെ പിന്തുണ അന്ന് ലഭിച്ചിരുന്നു. അതോടെ 1998ല്‍ പ്രായം 21 ആക്കിക്കൊണ്ട് നിയമം പുതുക്കി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതിനെതിരെ പല നീക്കങ്ങളും അമേരിക്കയില്‍ നടക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ‘ചൂസ് റെസ്പോണ്‍സിബിലിറ്റി’ എന്ന എന്‍‌ജിഒ ആണ്.

ഇവര്‍ക്കു പിന്തുണയായി രാജ്യത്തെ നൂറിലധികം യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും കൌണ്‍സിലര്‍മാരും കൂടെയുണ്ട്. രാജ്യത്തെ നിരവധി കോളേജ് വിദ്യാര്‍ഥികള്‍ മദ്യത്തിന് അടിമകളാണ് എന്നതാണ് അവര്‍ നിരത്തുന്ന വാദം. എന്നാല്‍ പ്രായം 21 ആക്കിയതിനെ അനുക്കൂലിക്കുന്നവര്‍ പറയുന്നത് പ്രായപൂര്‍ത്തിയായവര്‍ മദ്യം ഉപയോഗിക്കുന്നത് കുറവാണെന്നാണ്.

എന്നാല്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ആര്‍ക്കും എതിരഭിപ്രയമില്ല. അതിനേക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാന്‍ തയ്യറല്ല എന്നുമാത്രം.

വെബ്ദുനിയ വായിക്കുക