മദ്യം കഞ്ചാവിനെക്കാള്‍ അപകടകാരിയെന്ന് ഒബാമ

ചൊവ്വ, 21 ജനുവരി 2014 (20:20 IST)
PRO
PRO
മദ്യം കഞ്ചാവിനെക്കാള്‍ അപകടകാരിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രണ്ട് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒബാമ. ചെറിയ തോതില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന നിയമമാണ് രണ്ട് സംസ്ഥാനങ്ങളിലും പാസാക്കിയിരിക്കുന്നത്.

ചെറുപ്പത്തില്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുന്നതുപോലെ എന്നല്ലാതെ വേറെയൊന്നും തോന്നിയിട്ടില്ല. എന്നാല്‍ അത്ര നല്ല ശീലമല്ലെന്ന് തോന്നിയിട്ടുമുണ്ട്. മദ്യപിക്കുന്നതുപോലെ അത്ര അപകടകാരിയായ ഒന്നല്ല കഞ്ചാവ് എന്നാണ് തോന്നുന്നത്- ഒബാമ പറഞ്ഞു.

വാഷിംഗ്ടണ്‍, കോളറോഡ എന്നീ സംസ്ഥാനങ്ങളിലാണ് കഞ്ചാവ് റഫറണ്ടം വഴി നിയമവിധേയമാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനെതിരെ പ്രതികരിക്കുകയായിരുന്നു ഒബാമ. സമ്പന്ന രാജ്യങ്ങളിലെ യുവാക്കളെ വെച്ച് നോക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് അറസ്റ്റിലായ അമേരിക്കന്‍ യുവാക്കളുടെ എണ്ണം കുറവാണെന്നും ഒബാമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക