മഖ്ദും ഷഹബുദ്ദീന്‍ പാക് പ്രധാനമന്ത്രിയാവും

വ്യാഴം, 21 ജൂണ്‍ 2012 (12:26 IST)
PRO
PRO
മഖ്ദും ഷഹബുദ്ദീന്‍ പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയാവുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ആസിഫ് ആലി സര്‍ദാരിയാണ് ഷഹബുദ്ദീന്റേ പേര് നിര്‍ദ്ദേശിച്ചത്. 65-കാരനായ ഷഹബുദ്ദീന്‍ ഗിലാനി മന്ത്രിസഭയില്‍ ആരോഗ്യം, ടെക്സ്റ്റൈല്‍‌സ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ചേരുന്ന നാഷണല്‍ അസംബ്ലി പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

യൂസഫ് റാസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. കോടതിയല‌ക്‍ഷ്യക്കേസില്‍ കുറ്റക്കാ‍രനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗീലാനിയെ അയോഗ്യനാക്കിയത്.

വെബ്ദുനിയ വായിക്കുക