ഭീകരപ്രവര്‍ത്തനം നടത്തുന്ന സൗദി പൗരന്‍മാര്‍ക്ക് കടുത്ത ശിക്ഷ

വ്യാഴം, 6 ഫെബ്രുവരി 2014 (14:00 IST)
PRO
വിദേശരാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന സൗദി പൗരന്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അബ്ദുല്ല രാജാവ്. ജിഹാദിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് 20 മുതല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും അബ്ദുല്ല രാജാവ് പറഞ്ഞു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ആയിരക്കണക്കിന് സൗദി പൗരന്‍മാര്‍ പങ്കെടുക്കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോരാട്ടത്തിലേര്‍പ്പെടുന്ന പൗരന്‍മാര്‍ക്കെതിരെ സൗദി രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സിറിയയിലെ അസദ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലാണ് സൗദി പൗരന്മാര്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദി ഭീകരവാദികളെ സഹായിക്കുന്നു എന്ന് ധാരണ പരന്നിരുന്നു.

ഈ ആരോപണങ്ങളില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് സൗദി രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

വെബ്ദുനിയ വായിക്കുക