ഭാര്യ കാമുകനുമൊത്ത് ഒളിച്ചോടിയതില്‍ കുപിതനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു

ശനി, 23 നവം‌ബര്‍ 2013 (15:00 IST)
PRO
ഭാര്യ കാമുകനുമൊത്ത് ഒളിച്ചോടിയതില്‍ കുപിതനായ പിതാവ് മകളെ ബലാല്‍സംഗം ചെയ്തു. ശ്രീലങ്കയിലെ കൊളംബോ പ്രദേശത്താണ് ബലാത്സംഗം നടന്നത്.

മയക്കുമരുന്ന് കേസില്‍ 9വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. ജയിലില്‍ കഴിയുമ്പോള്‍ തന്നെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുള്ളത് ഇയാള്‍ മനസിലാക്കിയിരുന്നു. അവിഹിത ബന്ധം തുടര്‍ന്നാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.

എന്നാല്‍ അഞ്ചു മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇയാള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ഒളിച്ചോടിയ വിവരം അറിയുന്നത്.

തുടര്‍ന്ന് ദേഷ്യമടക്കാനാവാതെ ഇയാള്‍ 20കാരിയായ മകളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
മകളുടെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു.

വെബ്ദുനിയ വായിക്കുക