ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്ന് പുടിന്‍ ഭയക്കുന്നു
വ്യാഴം, 26 ജൂലൈ 2012 (11:35 IST)
PRO
PRO
ആഹാരത്തോടുള്ള ആര്‍ത്തിയേക്കാള്‍ വലുത് ആയുസ്സ് തന്നെയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അറിയാം. അതുകൊണ്ടാണ് തനിക്കുള്ള ഭക്ഷണം മറ്റൊരാളെക്കൊണ്ട് ടെസ്റ്റ് ചെയ്യിപ്പിച്ച ശേഷം മാത്രം അദ്ദേഹം കഴിക്കുന്നത്.
തനിക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്ന് പുടിന്‍ ഭയക്കുന്നുണ്ട്. പ്രൊഫഷണല്‍ ടേസ്റ്റര്‍മാരെ കൊണ്ട് ഭക്ഷണം ടേസ്റ്റ് ചെയ്യിപ്പിച്ച ശേഷം മാത്രം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
പ്രമുഖ ലോകനേതാക്കള്‍ക്ക് ഭക്ഷണം തയാറാക്കുന്ന ഷെഫുമാരുടെ കൂട്ടായ്മയ്ക്കു രൂപം നല്‍കിയ ഷെഫ് ഗില്‍സ് ബ്രഗാര്‍ഡ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.