ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വ്യാഴം, 26 ഡിസം‌ബര്‍ 2013 (11:47 IST)
PRO
ഈജിപ്തിലെ ഇടക്കാല സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സൈനിക പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ക്യാബിനെറ്റ് യോഗത്തിനുശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഹൊസ്സാം ഐസ്സയാണ് ഈ വിവരം പ്രഖ്യാപിച്ചത്.

നിരോധനത്തെതുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ പോലും ബ്രദര്‍ഹുഡിന് കഴിയാതെവരും. സംഘടനയെ നിരോധിച്ച വിവരം മറ്റ് രാജ്യങ്ങളെയും അറിയിക്കുമെന്നും ഹൊസ്സാം ഐസ്സ പറഞ്ഞു.

പതിനാറ് പേരുടെ മരണത്തിന് ഇടയാക്കി പൊലീസ് ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ചുമത്തിയാണ് സംഘടനയെ നിരോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക