ബെഡ്‌റൂമുകള്‍ 32, റണ്‍‌വെ... സര്‍ദാരിയുടെ ‍ബോംബ് പ്രൂഫ് വസതി‍!

വെള്ളി, 8 ഫെബ്രുവരി 2013 (17:08 IST)
PRO
PRO
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പുതിയ സകാര്യവസതി ഒരുങ്ങുന്നു. ബോംബ് പ്രൂഫ് സംവിധാനങ്ങള്‍ മുതല്‍ ഹെലിപാഡ് വരെ ഉള്‍പ്പെടുന്ന ഈ വസതിയുടെ പണി പൂര്‍ത്തിയായി വരികയാണ്.

ലാഹോറിലെ ബഹ്‌രിയ പട്ടണത്തില്‍ 25 ഏക്കര്‍ പ്രദേശത്താണ് വസതി പരന്നുകിടക്കുന്നത്. ബോംബ് പ്രൂഫ് വസതിയില്‍ 32 ബെഡ്‌റൂമുകള്‍ ആണ് ഉള്ളത്. വസതിയ്ക്ക് ചുറ്റും പരന്ന് കിടക്കുന്ന പുല്‍ത്തകിടിയ്ക്ക് 10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. കോണ്‍ഫറന്‍സ് റൂമുകളും ഓഫിസ് മുറികളും ഇവിടെയുണ്ട്.

വസതിയില്‍ ചുറ്റുമുള്ള മതിലിന് 30 ഇഞ്ച് ഉയരമുണ്ട്. ഇതില്‍ സെക്യൂരിറ്റി ഗാഡ്ജറ്റുകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട്. ത്രീ-ടയര്‍ സുരക്ഷാ സംവിധാനമാണ് ഇവിടെയുള്ളത്. ചെറിയ ജെറ്റുകളും ഹെലികോപ്ടറുകളും പറന്നിറങ്ങാനുള്ള റണ്‍‌വെ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളും ഉണ്ട് ഇവിടെ.

ഭൂവ്യവസായി മാലിക് റയീസ് ഹുസൈന്‍ സമ്മാനിച്ച സ്ഥലത്താണ് സര്‍ദാരി വസതി പണിഞ്ഞിരിക്കുന്നത്. മകന്‍ ബിലാവലിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക